Home 🎬 Bollywood 🎵 Pakistani 🎤 English Pop

Raajeevam Vidarum Nin Mizhikal

👤 K.J. Yesudas, Raveendran Master 🎼 Belt Mathai ⏱️ 4:45
🎵 3172 characters
⏱️ 4:45 duration
🆔 ID: 11408416

📜 Lyrics

രാജീവം വിടരും നിൻ മിഴികൾ
കാശ് മീരം ഉതിരും നിൻ ചൊടികൾ
രാജീവം വിടരും നിൻ മിഴികൾ
കാശ് മീരം ഉതിരും നിൻ ചൊടികൾ
എന്നിൽ പൂക്കുമ്പോൾ

ഹൃദയമയീ നീ കേൾക്കാനായ്
പ്രണയപദം ഞാൻ പാടുന്നൂ
ഹൃദയമയീ നീ കേൾക്കാനായ്
പ്രണയപദം ഞാൻ പാടുന്നൂ
ഒരു സ്വരമായ് ഒരു ലയമായ്
അരികിൽ വരാൻ അനുമതി നീയരുളൂ

രാജീവം വിടരും നിൻ മിഴികൾ
കാശ് മീരം ഉതിരും നിൻ ചൊടികൾ
എന്നിൽ പൂക്കുമ്പോൾ

പനിനീർസൂനം കവിളിൽപ്പേറും ശാരോണിൻ
കവികൾ വാഴ്ത്തി കുളിരിൽ മൂടും ശാരോണിൻ
പനിനീർസൂനം കവിളിൽപ്പേറും ശാരോണിൻ
കവികൾ വാഴ്ത്തി കുളിരിൽ മൂടും ശാരോണിൻ
അഴകല്ലേ നീ, എന്നുയിരല്ലേ നീ...
അഴകല്ലേ നീ... എന്നുയിരല്ലേ നീ...
നിൻ മൗനം മാറ്റാൻ എന്നിൽ നിന്നൊരു ഗാനം

രാജീവം വിടരും നിൻ മിഴികൾ
കാശ് മീരം ഉതിരും നിൻ ചൊടികൾ
എന്നിൽ പൂക്കുമ്പോൾ

പലനാൾ നിൻ്റെ വരവും നോക്കി ഞാൻ നിന്നൂ
കളികൾ ചൊല്ലി മധുരം കോരി ഞാൻ തന്നൂ
പലനാൾ നിൻ്റെ വരവും നോക്കി ഞാൻ നിന്നൂ
കളികൾ ചൊല്ലി മധുരം കോരി ഞാൻ തന്നൂ
അറിയില്ലേ നീ, ഒന്നലിയില്ലേ നീ...
അറിയില്ലേ നീ... ഒന്നലിയില്ലേ നീ...
നിൻ രൂപം മേവും നെഞ്ചിൻ നാദം കേൾക്കൂ

രാജീവം വിടരും നിൻ മിഴികൾ
കാശ് മീരം ഉതിരും നിൻ ചൊടികൾ
എന്നിൽ പൂക്കുമ്പോൾ

ഹൃദയമയീ നീ കേൾക്കാനായ്
പ്രണയപദം ഞാൻ പാടുന്നൂ
ഹൃദയമയീ നീ കേൾക്കാനായ്
പ്രണയപദം ഞാൻ പാടുന്നൂ
ഒരു സ്വരമായ് ഒരു ലയമായ്
അരികിൽ വരാൻ അനുമതി നീയരുളൂ

രാജീവം വിടരും നിൻ മിഴികൾ
കാശ് മീരം ഉതിരും നിൻ ചൊടികൾ
എന്നിൽ പൂക്കുമ്പോൾ

⭐ Rate These Lyrics

Average: 0.0/5 • 0 ratings