Home 🎬 Bollywood 🎵 Pakistani 🎤 English Pop

Vaakapoo Maram

👤 A.T. Ummer, K.J. Yesudas 🎼 Nakshatra Geethangal - Prem Nazir ⏱️ 3:27
🎵 2322 characters
⏱️ 3:27 duration
🆔 ID: 11772257

📜 Lyrics

വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ

വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു
തെന്നൽ തരിച്ചു നിന്നു
വിരൽ ഞൊടിച്ചു വിളിച്ച നേരം
വിരൽ കടിച്ചവളരികിൽ വന്നു
വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു
നാണം കുണുങ്ങി നിന്നു
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ

തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു
തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു
തമ്മിൽ പുണർന്നു വീണു
പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി
തെന്നൽ പറന്നു പോയി

വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ

⭐ Rate These Lyrics

Average: 0.0/5 • 0 ratings