Home 🎬 Bollywood 🎵 Pakistani 🎤 English Pop

Allikalil (Male Vocals)

👤 M. G. Sreekumar 🎼 Praja (Original Motion Picture Soundtrack) ⏱️ 5:12
🎵 4501 characters
⏱️ 5:12 duration
🆔 ID: 23693842

📜 Lyrics

ആഹാ ആ ആഹഹാ
അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധുവര്‍ഷമോ
സായം സന്ധ്യ തന്നു നിന്‍റെ പൊന്നാടകള്‍
മേഘപ്പൂക്കള്‍ തുന്നും നിന്‍റെ പൂവാടകള്‍
രതിസ്വരമേറ്റു പാടിടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം
ധും ധും ധന തോം തോം
അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ (ഉം)
പ പ പ പ പ പ പ പ പ പ പ പ പ
ചു രു ചു ചു ചു രു ചു ചു രു
ഗന്ധമാദനത്തിന്‍ ചോട്ടില്‍ സൗഗന്ധികങ്ങളില്‍
നിന്‍ മനസ്സിന്‍ പരിമളം നിറയുന്നുവോ
മഞ്ജു മന്ദഹാസം തീര്‍ക്കും വൈഡ്യൂര്യ മോതിരം
നിന്‍ വിരലില്‍ പൗര്‍ണമികള്‍ അണിയിച്ചുവോ
അഞ്ജനമെഴുതിയ നിന്‍ മിഴിയോ
ആലില ഞൊറിയിതളോ (ഉം )
കഞ്ചുകമുലയും തംബുരുവോ
കള്ള നുണക്കുഴിയോ (ആഹാ)
താരമ്പന്‍ ശ്രുതിചേര്‍ക്കും
താരുണ്യം തിരനോക്കും
നാണം പാടുന്നു
തരികിടതോം ധ തീം ധ തീം തോം തോം
അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയിൽ മദന ശരവര്‍ഷമോ (ഉം)
ചില്ലുജാലകങ്ങള്‍ മെല്ലെ തുറക്കുന്നുവോ മുന്നില്‍
ചെല്ലമണി താഴ്വരകള്‍ ചിരിക്കുന്നുവോ
അന്തരേന്ദ്രിയങ്ങള്‍ ചൂഴും അനുഭൂതികള്‍ക്കുള്ളില്‍
ചന്ദമെഴും കാമന തൻ കലശങ്ങളോ
നിന്‍പദനൂപുരമുലയുന്നു ശിഞ്ചിതമുതിരുന്നു (ഉം)
ചഞ്ചല പദഗതിയുണരുന്നു തരളിതമാകുന്നു (ആഹാ)
താരമ്പൻ ശ്രുതി ചേര്‍ക്കും താരുണ്യം തിരനോക്കും
ഈണം പാടുന്നു
തരികിടതോം ധ തീം ധ തീം തോം തോം
അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ
സായം സന്ധ്യ തന്നു നിന്‍റെ പൊന്നാടകൾ
മേഘ പൂക്കൾ തുന്നും നിൻ്റെ പൂവാടകൾ
രതിസ്വരമേറ്റു പാടിടും പുഴയോ
പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം
ധും ധും തന ധും ധും നന
അല്ലികളില്‍ അഴകലയോ
ചില്ലകളില്‍ കുളിരലയോ
നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ
ധും ധും നകഥ ധും ധും നകധ (ആ)
ധും ധും നകഥ ധും ധും നകധ (ആ)
ധും ധും നകഥ ധും ധും നകധ (ആ)
ധും ധും നകഥ ധും ധും നകധ (ആ)
ധും ധും നകഥ ധും ധും നകധ (ആ)
ധും ധും നകഥ ധും ധും നകധ (ആ)
ധും ധും നകഥ ധും ധും നകധ

⭐ Rate These Lyrics

Average: 0.0/5 • 0 ratings