Arikil Pathiye
🎵 2443 characters
⏱️ 4:23 duration
🆔 ID: 23699072
📜 Lyrics
അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളം രാഗം
മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം
മഴയേ (മഴയേ) ഇളവെയിലേ
എൻ കനവിൽ അവളറിയാതെ
തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി
മെല്ലെ (മെല്ലെ) ഞാൻ മെല്ലെ മെല്ലെ
ആ ആ ആ
പുതുമഴയേ മെയ് പുണരും പൂവിൻ മൗനം
ഇതൾ വിരിയും ഈ രാവിൻ നിറമോഹം
മനമറിയാതെ തിരയുകയോ നീ എൻ്റെയുള്ളം
നിന്നിൽ ഞാൻ മൗനമായ് അലിയും അനുരാഗം
നിൻ മെയ് തൊട്ടു പൂമേട തോറും കാറ്റായ് നീളേ
നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം
മഴയേ (മഴയേ) പൂമഴയേ
അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം
മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം
ഒ ഒ ഒഹ് ഒ ഓ
രാവിൽ പൊൻകനവായ് ചാരേ ഓടിയണയുന്നുവോ
നേരിൽ നീ വരവായാൽ എന്നിൽ പൂക്കാലം
നീയും ഞാനും എന്നും മറുതീരങ്ങൾ തേടി
ഒന്നായ് ചേർന്ന് പാറും തേൻകിളികൾ
നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ
നിന്നിലേക്കെത്തുവാൻ മോഹമോടെ
അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം
മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം
മഴയേ (മഴയേ) ഇളവെയിലേ
എൻ കനവിൽ അവളറിയാതെ
തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി
മെല്ലെ (മെല്ലെ) ഞാൻ മെല്ലെ മെല്ലെ
ആ ആ ആ
മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം
മഴയേ (മഴയേ) ഇളവെയിലേ
എൻ കനവിൽ അവളറിയാതെ
തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി
മെല്ലെ (മെല്ലെ) ഞാൻ മെല്ലെ മെല്ലെ
ആ ആ ആ
പുതുമഴയേ മെയ് പുണരും പൂവിൻ മൗനം
ഇതൾ വിരിയും ഈ രാവിൻ നിറമോഹം
മനമറിയാതെ തിരയുകയോ നീ എൻ്റെയുള്ളം
നിന്നിൽ ഞാൻ മൗനമായ് അലിയും അനുരാഗം
നിൻ മെയ് തൊട്ടു പൂമേട തോറും കാറ്റായ് നീളേ
നിന്നോടൊന്നു ചേരാൻ തുടിക്കും മോഹം
മഴയേ (മഴയേ) പൂമഴയേ
അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം
മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം
ഒ ഒ ഒഹ് ഒ ഓ
രാവിൽ പൊൻകനവായ് ചാരേ ഓടിയണയുന്നുവോ
നേരിൽ നീ വരവായാൽ എന്നിൽ പൂക്കാലം
നീയും ഞാനും എന്നും മറുതീരങ്ങൾ തേടി
ഒന്നായ് ചേർന്ന് പാറും തേൻകിളികൾ
നിന്നെ ഞാൻ ഏകയായ് തേടുമീ സന്ധ്യയിൽ
നിന്നിലേക്കെത്തുവാൻ മോഹമോടെ
അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം
മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം
മഴയേ (മഴയേ) ഇളവെയിലേ
എൻ കനവിൽ അവളറിയാതെ
തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി
മെല്ലെ (മെല്ലെ) ഞാൻ മെല്ലെ മെല്ലെ
ആ ആ ആ