Home 🎬 Bollywood 🎵 Pakistani 🎤 English Pop

Premikkumbol

👤 P.Jayachandran 🎼 Salt & Pepper ⏱️ 3:10
🎵 1475 characters
⏱️ 3:10 duration
🆔 ID: 23859018

📜 Lyrics

പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ
പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ
പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും
എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ
ഒരുമലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്
മരുവും തീർക്കും പ്രേമം
ഉം പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഹൃദയമേ നീ ചഷകമായി നുരയുവതെന്തിനോ
ശലഭമായ് ഞാൻ തിരിയിൽ വീഴാൻ
ഇടയുവതെന്തിനോ
നിഴലുകൾ ചായും സന്ധ്യയിലാണോ
പുലരിയിലാണോ ആദ്യം കണ്ടു നമ്മൾ
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ
പകലറിയാതിരവറിയാതൊഴുകുകയല്ലോ അലയുകയല്ലോ

⭐ Rate These Lyrics

Average: 0.0/5 • 0 ratings