Home 🎬 Bollywood 🎵 Pakistani 🎤 English Pop

Pulariyil Achante (From "Vellam - The Essential Drink")

👤 Bijibal 🎼 Pulariyil Achante (From "Vellam - The Essential Drink") ⏱️ 1:38
🎵 1008 characters
⏱️ 1:38 duration
🆔 ID: 6610561

📜 Lyrics

പുലരിയിൽ അച്ഛന്റെ
തൊടു വിരലെന്നപോൽ
തൊട്ടുണർത്തുന്നു തൂവെട്ടം
ഉലകിന്റെ ഓരോരോ
ചെറുമണി തരിയിലും
മിന്നി തുടിക്കുന്ന സത്യം
നമ്മിലോ നന്മയായ്
അമ്മതൻ സ്നേഹമായ്
അൻപോടു ചേരുന്നു നിത്യം നിത്യം

പൂവനം ഈ മനം ആയീടാൻ
പാവന ചിന്തകളേകണം
തൂമൊഴി നാമ്പുകൾ നാത്തുമ്പിൽ
തോന്നുവാൻ ആത്മാവിൽ വാഴേണം

അഴലിന്റെ ഇരുൾ മുകിലല മായ്ക്കും മായാ
വാന മഴവിൽ പൊരുൾ നീയേ
വിശ്വ വിഹായസ്സിൻ സാരം
സർവ്വചരാചര ഗീതം

⭐ Rate These Lyrics

Average: 0.0/5 • 0 ratings