Shyama Sundara Pushpame
🎵 1726 characters
⏱️ 3:23 duration
🆔 ID: 6648544
📜 Lyrics
ശ്യാമസുന്ദര പുഷ്പമേ
ശ്യാമസുന്ദര പുഷ്പമേ
എൻ്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാൻ
ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ
എൻ്റെ ഗാനമെന്നിൽ മരിക്കുമോ
വേറെയേതോ വിപഞ്ചിയിൽ പടർന്നേറുവാനതിന്നാവുമോ
വേറെയേതോ വിപഞ്ചിയിൽ പടർന്നേറുവാനതിന്നാവുമോ
വേദനതൻ ശ്രുതി കലർന്നത് വേറൊരു രാഗമാകുമോ
വേർപെടുമിണപ്പക്ഷിതൻ ശോക വേണുനാദമായ് മാറുമോ
ശ്യാമസുന്ദര പുഷ്പമേ
എൻ്റെ സൂര്യൻ എരിഞ്ഞടങ്ങിയീ
സന്ധ്യ തൻ സ്വർണ്ണ മേടയിൽ
എൻ്റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ് വരൂ
വേഗമീ... തീ കെടുത്താൻ...
ശ്യാമസുന്ദര പുഷ്പമേ
എൻ്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാൻ
ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ
എൻ്റെ ഗാനമെന്നിൽ മരിക്കുമോ
ശ്യാമസുന്ദര പുഷ്പമേ
എൻ്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാൻ
ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ
എൻ്റെ ഗാനമെന്നിൽ മരിക്കുമോ
വേറെയേതോ വിപഞ്ചിയിൽ പടർന്നേറുവാനതിന്നാവുമോ
വേറെയേതോ വിപഞ്ചിയിൽ പടർന്നേറുവാനതിന്നാവുമോ
വേദനതൻ ശ്രുതി കലർന്നത് വേറൊരു രാഗമാകുമോ
വേർപെടുമിണപ്പക്ഷിതൻ ശോക വേണുനാദമായ് മാറുമോ
ശ്യാമസുന്ദര പുഷ്പമേ
എൻ്റെ സൂര്യൻ എരിഞ്ഞടങ്ങിയീ
സന്ധ്യ തൻ സ്വർണ്ണ മേടയിൽ
എൻ്റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ് വരൂ
വേഗമീ... തീ കെടുത്താൻ...
ശ്യാമസുന്ദര പുഷ്പമേ
എൻ്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാൻ
ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ
എൻ്റെ ഗാനമെന്നിൽ മരിക്കുമോ