Elavathoor
🎵 1598 characters
⏱️ 1:37 duration
🆔 ID: 7741997
📜 Lyrics
Share
ഈ എലവത്തൂർ കായലിന്റെ
കരയ്ക്കലുണ്ടൊരു കൈത
കൈത മുറിച്ചു മുള്ളും നീക്കി
പൊളിയെടുക്കണ നേരം
കൊടപ്പനയുടെ മറവിൽ നിന്നൊരു
കള്ളനോട്ടം കണ്ടേ
ഇണ്ടൽ കൊണ്ടു ഞാന് മിണ്ടീല
അതു കുറ്റമാക്കല്ലേ
ആ കടക്കണ്ണിന്നൊരു തിളക്കം കണ്ടെടി
കറുത്ത കള്ളന്റെ ചിരിയും
കൊളുത്തിന്റുള്ളില് വലിച്ചമാതിരി
തരിച്ചു നിന്നെടി ഞാനീ
കടക്കണ്ണിന്നൊരു തിളക്കം കണ്ടെടി
കറുത്ത കള്ളന്റെ ചിരിയും
പഠിച്ച കള്ളന് പണിപറ്റിച്ചെടി
കുടുങ്ങിപ്പോയെടി ഞാനീ
ഉള്ളുരുകണ് ഉറക്കമില്ലെടി
മയക്കം വരണ നേരം
കണ്ണിലിപ്പൊഴും നിഴലടിക്കണ്
കറുത്ത കള്ളന്റെ മോറ്.
ഉള്ളുരുകണ് ഉറക്കമില്ലെടി
മയക്കം വരണ നേരം
കണ്ണിലിപ്പൊഴും നിഴലടിക്കണ്
കറുത്ത കള്ളന്റെ മോറ്
ഈ എലവത്തൂർ കായലിന്റെ
കരയ്ക്കലുണ്ടൊരു കൈത
കൈത മുറിച്ചു മുള്ളും നീക്കി
പൊളിയെടുക്കണ നേരം
കൊടപ്പനയുടെ മറവിൽ നിന്നൊരു
കള്ളനോട്ടം കണ്ടേ
ഇണ്ടൽ കൊണ്ടു ഞാന് മിണ്ടീല
അതു കുറ്റമാക്കല്ലേ
ആ കടക്കണ്ണിന്നൊരു തിളക്കം കണ്ടെടി
കറുത്ത കള്ളന്റെ ചിരിയും
കൊളുത്തിന്റുള്ളില് വലിച്ചമാതിരി
തരിച്ചു നിന്നെടി ഞാനീ
കടക്കണ്ണിന്നൊരു തിളക്കം കണ്ടെടി
കറുത്ത കള്ളന്റെ ചിരിയും
പഠിച്ച കള്ളന് പണിപറ്റിച്ചെടി
കുടുങ്ങിപ്പോയെടി ഞാനീ
ഉള്ളുരുകണ് ഉറക്കമില്ലെടി
മയക്കം വരണ നേരം
കണ്ണിലിപ്പൊഴും നിഴലടിക്കണ്
കറുത്ത കള്ളന്റെ മോറ്.
ഉള്ളുരുകണ് ഉറക്കമില്ലെടി
മയക്കം വരണ നേരം
കണ്ണിലിപ്പൊഴും നിഴലടിക്കണ്
കറുത്ത കള്ളന്റെ മോറ്