Home 🎬 Bollywood 🎵 Pakistani 🎤 English Pop

En Nenjoram

👤 KS Harisankar 🎼 En Nenjoram (From "Santhosham") ⏱️ 4:01
🎵 3321 characters
⏱️ 4:01 duration
🆔 ID: 9273183

📜 Lyrics

മലരും തോൽക്കും മുഖമേ
മിഴികൾ ചിമ്മും ശിലയേ
പകലിൽ തൂകും നിലവേ
കവിയും പാടാകവിതേ

അന്നാദ്യം കണ്ട നാൾ മുതൽ
ഉള്ളിൽ പെണ്ണവളാണേ
കണ്ടാലും കണ്ടാലും കൊതി തീരാ നൊമ്പരം എന്താവോ

എൻ നെഞ്ചോരം അവൾ മിന്നാരം ചിരി തൂകും കണ്ണഴകായി
കൺ ചിമ്മാതെ നിറം മങ്ങാതെ മനം തേടും പൊൻ കണിയായി
ഈ മന്ദാരം ഒരു ചങ്ങാത്തക്കനവോടെ കണ്ണുയിരേ
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ വരുകില്ലേ ഒന്നരികെ

കുളിരായി തോന്നും വെയിലേ
കിളിയായി കൊഞ്ചും മൊഴിയേ
പലതും പകരാനിനിമേൽ
അരികിൽ ചേരാമിവനെ

ഇന്നോളമിന്നോളം മിഴി
പൊന്നായി കണ്ടവയെല്ലാം
നിന്നോളം നിന്നോളം വരുകില്ലായെന്നതറിവാകുന്നെ

എൻ നെഞ്ചോരം അവൾ മിന്നാരം ചിരി തൂകും കണ്ണഴകായി
കൺ ചിമ്മാതെ നിറം മങ്ങാതെ മനം തേടും പൊൻ കണിയായി

ഈ മന്ദാരം ഒരു ചങ്ങാത്തക്കനവോടെ കണ്ണുയിരേ
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ വരുകില്ലേ ഒന്നരികെ

എന്താദ്യം മിണ്ടേണം തെല്ലൊന്നു നോക്കുവാൻ
ഏതാദ്യം പാടേണം നാണങ്ങൾ പൂക്കുവാൻ

ഒരു പാൽ കിന്നാരം പുഴയായി മാറേണം
അല തല്ലി തീരാതെ തമ്മിൽ കുതിരേണം

അവളെന്നും ചൂടും മുത്താരത്തിൻ മുത്തായി മാറാൻ മോഹം
ഒളിവില്ലാതോതും സല്ലാപത്തിൽ തേനായി തെന്നാൻ ദാഹം

അമ്മാനം ചെമ്മാനം നിറമെല്ലാം ചെങ്കവിളോരം
തന്നാലേ നൽകാമോ മനം തേടും സമ്മതമിന്നേരം

ഹം രാരാരാരാരാ തനനാനാനാ

എൻ നെഞ്ചോരം അവൾ മിന്നാരം ചിരി തൂകും കണ്ണഴകായി
കൺ ചിമ്മാതെ നിറം മങ്ങാതെ മനം തേടും പൊൻ കണിയായി

ഈ മന്ദാരം ഒരു ചങ്ങാത്തക്കനവോടെ കണ്ണുയിരേ
പൂംപെണ്ണാളിന് പുലർ മഞ്ഞാലേ വരുകില്ലേ ഒന്നരികെ

⭐ Rate These Lyrics

Average: 0.0/5 • 0 ratings