Home 🎬 Bollywood 🎵 Pakistani 🎤 English Pop

Priyanumathram

👤 Vijay Yesudas/Shweta Mohan 🎼 Robinhood (Original Motion Picture Soundtrack) ⏱️ 4:56
🎵 2304 characters
⏱️ 4:56 duration
🆔 ID: 9310495

📜 Lyrics

പ്രിയനുമാത്രം ഞാൻ
തരും മധുരമീ പ്രണയം
കരളിനേഴഴകിൽ
തൊടും കവിതയീ പ്രണയം

അതിലൂറുമീണമൊഴുകും
പ്രണയമുന്തിരികൾ പൂക്കും
എൻ്റെ പ്രിയനുമാത്രം ഞാൻ
തരും മധുരമീ പ്രണയം
കരളിനേഴഴകിൽ
തൊടും കവിതയീ പ്രണയം

വെയിലിൻ തൂവൽ പ്രണയം
കുയിലിൻ കൂവൽ പ്രണയം
മുകിലും മഴയും പ്രണയമയം
മലരിൻ ഇതളിൽ പ്രണയം
വണ്ടിൻ ചുണ്ടിൽ പ്രണയം
താരും തളിരും പ്രണയമയം ഹോയ്
തൂവെണ്ണിലാവിൽ രാവിൻ്റെ പ്രണയം

നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽ കുറിച്ചു വെച്ച
ഗാനം മുഴുവൻ പ്രണയം
എൻ്റെ
പ്രിയനുമാത്രം ഞാൻ
തരും മധുരമീ പ്രണയം
കരളിനേഴഴകിൽ
തൊടും കവിതയീ പ്രണയം

അരികിൽ നിന്നാൽ പ്രണയം
അകലെ കണ്ടാൽ പ്രണയം
മൗനം പോലും പ്രണയമയം
മൊഴിയിൽ കൊഞ്ചും പ്രണയം
മിഴിയിൽ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം

പ്രേമോപഹാരം താരാഗണങ്ങൾ
ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ
ആരോ പാടും പ്രണയം

പ്രിയനുമാത്രം ഞാൻ
തരും മധുരമീ പ്രണയം
കരളിനേഴഴകിൽ
തൊടും കവിതയീ പ്രണയം

അതിലൂറുമീണമൊഴുകും
പ്രണയമുന്തിരികൾ പൂക്കും
മധുരമീ പ്രണയം
കരളിനേഴഴകിൽ
തൊടും കവിതയീ പ്രണയം

⭐ Rate These Lyrics

Average: 0.0/5 • 0 ratings