Home 🎬 Bollywood 🎵 Pakistani 🎤 English Pop

Oru Pushpam Mathramen

👤 K.J. Yesudas 🎼 Unforgettable Hits Of M.S. Baburaj ⏱️ 3:32
🎵 2226 characters
⏱️ 3:32 duration
🆔 ID: 9339516

📜 Lyrics

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ
ഒരു ഗാനം മാത്രമെൻ
ഒരു ഗാനം മാത്രമെൻ
ഹൃദയത്തിൽ സൂക്ഷിക്കാം
ഒടുവിൽ നീയെത്തുമ്പോൾ ചെവിയിൽ മൂളാൻ

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചെവിയിൽ മൂളാൻ

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാൻ
അതിഗൂഢമെന്നുടെ ആരാമത്തിൽ
ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാൻ
അതിഗൂഢമെന്നുടെ ആരാമത്തിൽ
സ്വപ്നങ്ങൾ കണ്ടൂ
സ്വപ്നങ്ങൾ കണ്ടൂ
നിനക്കുറങ്ങീടുവാൻ
പുഷ്പത്തിൻ തൽപമങ്ങ് ഞാൻ വിരിക്കാം
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൻ നിർത്താം ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ

മലർമണം മാഞ്ഞല്ലൊ മറ്റുള്ളോർ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരിൽ മാരിക്കാർ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും
മനതാരിൽ മാരിക്കാർ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ

⭐ Rate These Lyrics

Average: 0.0/5 • 0 ratings